---
title: "വയലിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Student dies after falling into water while fishing in field"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321795/Student dies after falling into water while fishing in field"
published_at: "2025-10-21T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7a0191e976_1000368648.png"
keywords: []
---

# വയലിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** പന്തളം: വയലിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

## Article Content

പന്തളം: വയലിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

പന്തളം പൂഴിക്കാട് വലക്കടവ് ചരുവിൽ വീട്ടിൽ റെബുവിൻ്റെ മകൻ മാർട്ടിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30ന് പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയിൽ ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി പുഞ്ചയിൽ വീഴുകയായിരുന്നു.

റെബു - മിനി ദമ്പതികളുടെ ഏക മകനാണ്. പോളിടെക്നിക്ക് വിദ്യാർഥിയാണ് മരിച്ച മാർട്ടിൻ. അടൂരിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന മൃതദേഹം കണ്ടെത്തി. പന്തളം പൊലീസും സ്ഥലത്തെത്തി. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321795/Student dies after falling into water while fishing in field)